Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Police Officer

Middle East and Gulf

കു​വൈ​റ്റി​ൽ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം

കു​വൈ​റ്റ് സി​റ്റി: സൈ​ബ​ർ സെ​ല്ലി​ലെ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.  

കു​വൈ​റ്റ് പോ​ലീ​സി​ലെ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ൽ-​അ​ൻ​സി എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ താ​മ​സ​ക്കാ​രെ സ​മീ​പി​ച്ച​ത്. സി​വി​ൽ ഐ​ഡി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഇ​യാ​ൾ ശ്ര​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി​യും അ​ധി​കാ​ര​ഭാ​വ​ത്തി​ൽ സം​സാ​രി​ച്ചു​മാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പി​ന് മു​തി​ർ​ന്ന​ത്. കു​വൈ​റ്റ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ മു​ത​ലെ​ടു​ത്ത് ജ​ന​ങ്ങ​ളെ കെ​ണി​യി​ൽ വീ​ഴ്ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ നീ​ക്കം.  

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​രും ക​ർ​ശ​ന​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. കു​വൈ​റ്റ് പോ​ലീ​സ് ഒ​രി​ക്ക​ലും ഫോ​ൺ കോ​ളു​ക​ൾ വ​ഴി​യോ വാ​ട്സ്ആ​പ്പ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഫോ​ട്ടോ​ക​ളോ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ പേ​രി​ൽ വ​രു​ന്ന അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ​വി​ധ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും സ​മ​ൻ​സു​ക​ളും മ​റ്റ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും "സാ​ഹ​ൽ' എ​ന്ന ഗ​വ​ൺ​മെ​ന്റ് ആ​പ്പ് വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക.

ഇ​തു​കൂ​ടാ​തെ നേ​രി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി മാ​ത്ര​മേ പോ​ലീ​സ് ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നും അ​ധി​തൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Up